ഗുണത്രയവിഭാഗയോഗഃ
അഥ ചതുര്‍ദശോഽധ്യായഃ
ശ്ലോകം 1
പരം ഭൂയഃ പ്രവക്ഷ്യാമി ജ്ഞാനാനാം ജ്ഞാനമുത്തമം
യജ്ജ്ഞാത്വാ മുനയഃ സര്‍വ്വേ പരാം സിദ്ധിമിതോ ഗതാഃ (1)
വിവർത്തനം
ശ്രീ ഭഗവാന്‍ പറഞ്ഞു: ജ്ഞാനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമവും പരമവുമായ യാതൊരു ജ്ഞാനത്തെ അറിഞ്ഞിട്ട് മുനിമാര്‍ ഈ സംസാരത്തില്‍ നിന്ന് മുക്തരായി പരമസിദ്ധി പ്രാപിച്ചിരിക്കുന്നുവോ, ആ ജ്ഞാനത്തെ ഞാന്‍ വീണ്ടും പറയാം.
ശ്ലോകം 4
സര്‍വ്വയോനിഷു കൌന്തേയ മൂര്‍ത്തയഃ സംഭവന്തി യാഃ
താസാം ബ്രഹ്മ മഹദ്യോനിരഹം ബീജപ്രദഃ പിതാ (4)
വിവർത്തനം
ഹേ കൗന്തേയ, (ദേവന്മാര്, പിതൃക്കള്‍, മനുഷ്യര്‍ തുടങ്ങിയ) സര്‍വ്വയോനികളിലുമുണ്ടാകുന്ന ശരീരങ്ങളുടെയെല്ലാം യോനി മഹാപ്രകൃതിയാകുന്നു. അവയ്ക്കെല്ലാം ബീജം പ്രദാനം ചെയ്യുന്ന പിതാവ് ഞാനുമാകുന്നു.
ശ്ലോകം 8
തമസ്ത്വജ്ഞാനജം വിദ്ധി മോഹനം സര്‍വ്വദേഹിനാം
പ്രമാദാലസ്യനിദ്രാഭിസ്തന്നിബധ്നാതി ഭാരത (8)
വിവർത്തനം
ഹേ ഭാരത, തമസ്സ് അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതാണെന്ന് അറിയൂ. അത് എല്ലാ ദേഹികളെയും (ജീവന്മാരെയും) മോഹിപ്പിക്കു ന്നതാണ്. അശ്രദ്ധ, ആലസ്യം, ഉറക്കം എന്നിവയാല്‍ അത് ദേഹിയെ ബന്ധിക്കുന്നു.
ശ്ലോകം 10
രജസ്തമശ്ചാഭിഭൂയ സത്ത്വം ഭവതി ഭാരത
രജഃ സത്ത്വം തമശ്ചൈവ തമഃ സത്ത്വം രജസ്തഥാ (10)
വിവർത്തനം
സത്വഗുണം (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോള്‍) അത് രജസ്സിനെയും തമസ്സിനെയും കീഴ്പെടുത്തുന്നു. അതുപോലെ, രജസ്സ് (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോള്‍) അത് സത്വ ത്തിനെയും തമസ്സിനെയും കീഴ്പെടുത്തുകയും, തമസ്സ് (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോള്‍) അത് സത്വത്തിനെയും രജസ്സിനെയും കീഴ്പെടുത്തുകയും ചെയ്യുന്നു.
ശ്ലോകം 18
ഊര്‍ധ്വം ഗച്ഛന്തി സത്ത്വസ്ഥാ മധ്യേ തിഷ്ഠന്തി രാജസാഃ
ജഘന്യഗുണവൃത്തിസ്ഥാ അധോ ഗച്ഛന്തി താമസാഃ (18)
വിവർത്തനം
സത്വഗുണമുള്ളവര്‍ ഉയര്‍ന്ന (ഉത്തമ) ലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമുള്ളവര്‍ മദ്ധത്തില്‍ നില്ക്കുന്നു (മധ്യമമായ ലോകങ്ങളെ പ്രാപിക്കുന്നു). അധമഗുണമുള്ള താമസികര്‍ അധോലോകങ്ങളെയും പ്രാപിക്കുന്നു
ശ്ലോകം 19
നാന്യം ഗുണേഭ്യഃ കര്‍ത്താരം യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി (19)
വിവർത്തനം
എപ്പോള്‍ ദ്രഷ്ടാവ് ഗുണങ്ങളില്‍ നിന്നു ഭിന്നനായ ഒരു കര്‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങള്‍ക്കതീതനായ ആത്മാവിനെ അറിയുകയും ചെയ്യുന്നുവോ അപ്പോള്‍ അവന്‍ എന്റെ ഭാവത്തെ (ബ്രഹ്മത്തെ) പ്രാപിക്കുന്നു.
ശ്ലോകം 21
കൈര്‍ലിംഗൈസ്ത്രീന് ഗുണാനേതാനതീതോ ഭവതി പ്രഭോ
കിമാചാരഃ കഥം ചൈതാംസ്ത്രീന്‍ ഗുണാനതിവര്‍ത്തതേ (21)
വിവർത്തനം
അര്‍ജുനന്‍ പറഞ്ഞു: ഹേ പ്രഭോ! ഈ മൂന്നു ഗുണങ്ങളെ അതി വര്‍ത്തിച്ചവന്റെ ലക്ഷണങ്ങളേതൊക്കെയാണ്? അവന്റെ പെരുമാറ്റം എപ്രകാരമുള്ളതായിരിക്കും? എങ്ങനെയാണ് ഈ മൂന്നു ഗുണങ്ങളെ അതിവര്‍ത്തിക്കുന്നത്?
ശ്ലോകങ്ങൾ 22, 23, 24, 25
പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ
ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി കാംക്ഷതി (22)
ഉദാസീനവദാസീനോ ഗുണൈര്‍യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവം യോഽവതിഷ്ഠതി നേങ്ഗതേ (23)
സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ (24)
മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ (25)
വിവർത്തനം
ഭഗവാന്‍ പറഞ്ഞു: ആരാണോ സത്വഗുണകാര്യമായ പ്രകാശവും, രജോഗുണകാര്യമായ പ്രവൃത്തിയും, തമോഗുണകാര്യമായ മോഹവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവയെ ദ്വേഷിക്കാതിരി ക്കുകയും, അവ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവയെ കാംക്ഷിക്കാ തിരിക്കുകയും ചെയ്യുന്നത്; ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാല്‍ വിചലിതനാകാതിരിക്കുകയും, ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞ് ഇളകാതിരിക്കുകയും ചെയ്യുന്നത്; ആരാണോ സുഖദുഃഖങ്ങളെയും, സ്വര്‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും തുല്യമായി കാണുകയും ചെയ്യുന്നത്; ആരാണോ മാനാപമാനങ്ങള്‍ ശത്രുമിത്രങ്ങള്‍ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും ത്യജിക്ഷിക്കുകയും ചെയ്യുന്നത് അവന്‍ ത്രിഗുണാതീതന്‍ (മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചവന്‍) ആകുന്നു.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.