ഗുണത്രയവിഭാഗയോഗഃ - ശ്ലോകം ശ്ലോകങ്ങൾ 22, 23, 24, 25

ഗുണത്രയവിഭാഗയോഗഃ

ശ്ലോകങ്ങൾ 22, 23, 24, 25

പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ

ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി കാംക്ഷതി (22)

ഉദാസീനവദാസീനോ ഗുണൈര്‍യോ ന വിചാല്യതേ

ഗുണാ വര്‍ത്തന്ത ഇത്യേവം യോഽവതിഷ്ഠതി നേങ്ഗതേ (23)

സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ

തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ (24)

മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ

സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ (25)

ശ്രീഭഗവാനുവാച

വിവർത്തനം

ഭഗവാന്‍ പറഞ്ഞു: ആരാണോ സത്വഗുണകാര്യമായ പ്രകാശവും, രജോഗുണകാര്യമായ പ്രവൃത്തിയും, തമോഗുണകാര്യമായ മോഹവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവയെ ദ്വേഷിക്കാതിരി ക്കുകയും, അവ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവയെ കാംക്ഷിക്കാ തിരിക്കുകയും ചെയ്യുന്നത്; ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാല്‍ വിചലിതനാകാതിരിക്കുകയും, ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞ് ഇളകാതിരിക്കുകയും ചെയ്യുന്നത്; ആരാണോ സുഖദുഃഖങ്ങളെയും, സ്വര്‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും തുല്യമായി കാണുകയും ചെയ്യുന്നത്; ആരാണോ മാനാപമാനങ്ങള്‍ ശത്രുമിത്രങ്ങള്‍ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും ത്യജിക്ഷിക്കുകയും ചെയ്യുന്നത് അവന്‍ ത്രിഗുണാതീതന്‍ (മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചവന്‍) ആകുന്നു.

വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.

വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.

ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക

  • ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
  • സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
  • ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
Video Generation Preview

ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ

നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.