വിഭൂതിയോഗഃ
അഥ ദശമോഽധ്യായഃ
ശ്ലോകങ്ങൾ 4, 5
ബുദ്ധിര്‍ജ്ഞാനമസമ്മോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോഽഭാവോ ഭയം ചാഭയമേവ ച (4)
അഹിംസാ സമതാ തുഷ്ടിസ്തപോ ദാനം യശോഽയശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ (5)
വിവർത്തനം
ബുദ്ധി, ജ്ഞാനം, വ്യാമോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ജനനം, മരണം, ഭയം, അഭയം, അഹിംസ, സമത്വം, സന്തോഷം, തപസ്സ്, ദാനം, യശസ്സ്, അയശസ്സ് എന്നീ വിവിധ ഭാവങ്ങള്‍ ജീവികള്‍ക്ക് എന്നില്‍ നിന്നാണ് ഉണ്ടാകുന്നത്.
ശ്ലോകം 9
മച്ചിത്താ മദ്ഗതപ്രാണാ ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച (9)
വിവർത്തനം
എന്നില്‍ മനസ്സുറപ്പിച്ചവരും, എല്ലാ ഇന്ദ്രിയങ്ങളും എന്നില്‍ ലയിപ്പിച്ചവരുമായ ഭക്തന്മാര്‍ സദാ എന്നെക്കുറിച്ച് പരസ്പരം അറിയിക്കുകയും, സംസാരിക്കുകയും ചെയ്തുകൊണ്ട് സന്തോഷിക്കു കയും ആനന്ദിക്കുകയും ചെയ്യുന്നു.
ശ്ലോകങ്ങൾ 12, 13
പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും (12)
ആഹുസ്ത്വാമൃഷയഃ സര്‍വ്വേ ദേവര്‍ഷിര്‍നാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ (13)
വിവർത്തനം
അര്‍ജുനന്‍ പറഞ്ഞു: പരബ്രഹ്മവും, പരമമായ നിവാസസ്ഥാനവും, പരമപാവകനും അങ്ങുതന്നെ. അങ്ങ് ശാശ്വതനും, ദിവ്യനും, ആദിദേവനും, ജന്മഹീനനും, സര്‍വവ്യാപിയുമായ പുരുഷനാണെന്നു ദേവര്‍ഷിയായ നാരദനും, അസിതന്‍, ദേവലന്‍, വ്യാസന്‍ എന്നീ ഋഷിമാരും പറഞ്ഞിട്ടുണ്ട്. അവിടുന്നു സ്വയം അതുതന്നെ എന്നോടു പറയുന്നു.
ശ്ലോകങ്ങൾ 26, 27
അശ്വത്ഥഃ സര്‍വ്വവൃക്ഷാണാം ദേവര്‍ഷീണാം ച നാരദഃ
ഗന്ധര്‍വ്വാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ (26)
ഉച്ചൈഃശ്രവസമശ്വാനാം വിദ്ധി മാമമൃതോദ്ഭവം
ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം (27)
വിവർത്തനം
എല്ലാ വൃക്ഷങ്ങളിലും വെച്ച് അശ്വത്ഥവും, ദേവര്‍ഷിമാരില്‍ നാരദനും, ഗന്ധര്‍വന്മാരില്‍ ചിത്രരഥനും, സിദ്ധന്മാരില്‍ കപിലമുനിയും ഞാനാണ്. അശ്വങ്ങളില്‍ അമൃതത്തില്‍ നിന്നുണ്ടായ (അമൃത ത്തിനുവേണ്ടി സമുദ്രമഥനം ചെയ്തപ്പോ ഉദ്ഭവിച്ച) ഉച്ചൈഃശ്രവസ്സും, ഗജേന്ദ്രന്മാരില്‍ ഐരാവതവും, മനുഷ്യരില്‍ രാജാവും ഞാനാണ് എന്നറിഞ്ഞാലും.
ശ്ലോകങ്ങൾ 28, 29
ആയുധാനാമഹം വജ്രം ധേനൂനാമസ്മി കാമധുക്
പ്രജനശ്ചാസ്മി കന്ദര്‍പഃ സര്‍പാണാമസ്മി വാസുകിഃ (28)
അനന്തശ്ചാസ്മി നാഗാനാം വരുണോ യാദസാമഹം
പിതൃണാമര്യമാ ചാസ്മി യമഃ സംയമതാമഹം (29)
വിവർത്തനം
ആയുധങ്ങളില്‍ വജ്രവും, പശുക്കളില്‍ കാമധേനുവും, ജനകന്മാരില്‍ കാമദേവനും, സര്‍പ്പങ്ങളില്‍ വാസുകിയും ഞാനാണ്. നാഗങ്ങളില്‍ അനന്തനും ഞാനാണ്. ജലദേവതമാരില്‍ വരുണനും, പിതൃക്കളില്‍ അര്യമാവും, നിയന്താക്കളില്‍ യമനും ഞാനാണ്.
ശ്ലോകം 34
മൃത്യുഃ സര്‍വ്വഹരശ്ചാഹമുദ്ഭവശ്ച ഭവിഷ്യതാം
കീര്‍ത്തിഃ ശ്രീര്‍വാക്ച നാരീണാം സ്മൃതിര്‍മേധാ ധൃതിഃ ക്ഷമാ (34)
വിവർത്തനം
സകലതിനെയും സംഹരിക്കുന്ന മൃത്യു ഞാനാകുന്നു. സമൃദ്ധിയുള്ളവരാ കുവാന്‍ പോകുന്നവരുടെ സമൃദ്ധിയും, സ്ത്രൈണഗുണങ്ങളായ കീര്‍ത്തി, ശ്രീ, വാക്ക്, സ്മൃതി, ബുദ്ധി, ധൈര്യം, ക്ഷമ എന്നിവയും ഞാനാകുന്നു.
ശ്ലോകം 42
അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന
വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42)
വിവർത്തനം
അര്‍ജുനാ! അല്ലെങ്കില്‍ തന്നെ വിസ്തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്‍ത്തിക്കുന്നു. വിഭൂതിയോഗം എന്ന പത്താമദ്ധ്യായം സമാപ്തം.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.