വിഭൂതിയോഗഃ - ശ്ലോകം ശ്ലോകം 15
ശ്ലോകം 15
സ്വയമേവാത്മനാത്മാനം വേത്ഥ ത്വം പുരുഷോത്തമ
ഭൂതഭാവന ഭൂതേശ ദേവദേവ ജഗത്പതേ (15)
വിവർത്തനം
പുരുഷോത്തമനും സര്‍വഭൂതങ്ങളുടെയും ഉദ്ഭവസ്ഥാനവും, ഈശ്വരനും, ജഗത്പതിയുമായ കൃഷ്ണാ! അങ്ങ് സ്വയം അങ്ങയെ ആത്മാവായി (ഞാന്‍ ആത്മാവാണ് എന്ന്) അറിയുന്നു.