വിഭൂതിയോഗഃ - ശ്ലോകം ശ്ലോകം 7
ശ്ലോകം 7
ഏതാം വിഭൂതിം യോഗം ച മമ യോ വേത്തി തത്ത്വതഃ
സോഽവികമ്പേന യോഗേന യുജ്യതേ നാത്ര സംശയഃ (7)
വിവർത്തനം
യാതൊരുവന്‍ എന്റെ ഈ വിഭൂതിയെയും (മഹത്വം അഥവാ ഐശ്വര്യം), യോഗശക്തിയെയും ശരിയായി അറിയുന്നുവോ അവന്‍ അചഞ്ചലമായ യോഗത്തില്‍ പ്രതിഷ്ഠിതനാകുന്നു; അതില്‍ സംശയമില്ല.