ജ്ഞാനകര്‍മസംന്യാസയോഗഃ
അഥ ചതുര്‍ഥോഽധ്യായഃ
ശ്ലോകം 9
ജന്മ കര്‍മ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്‍ജന്മ നൈതി മാമേതി സോഽര്‍ജുന (9)
വിവർത്തനം
ഇങ്ങിനെയുള്ള എന്റെ ദിവ്യമായ ജന്മവും കര്‍മ്മവും യാതൊരുവന്‍ അറിയുന്നുവോ അവന്‍ ശരീരം വിട്ടാല്‍ പുനര്‍ജന്മം പ്രാപിക്കുന്നില്ല. ഹേ അര്‍ജുനാ, അവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു.
ശ്ലോകം 13
ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മവിഭാഗശഃ
തസ്യ കര്‍താരമപി മാം വിദ്ധ്യകര്‍താരമവ്യയം (13)
വിവർത്തനം
ഗുണങ്ങളുടെയും കര്‍മ്മങ്ങളുടെയും വിഭാഗമനുസരിച്ചു ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും സൃഷ്ടാവായി അറിയുക.
ശ്ലോകം 15
ഏവം ജ്ഞാത്വാ കൃതം കര്‍മ പൂര്‍വൈരപി മുമുക്ഷുഭിഃ
കുരു കര്‍മൈവ തസ്മാത്ത്വം പൂര്‍വൈഃ പൂര്‍വ്വതരം കൃതം (15)
വിവർത്തനം
ഈ തത്വത്തെ അറിയുന്നവരായ പൂര്‍വ്വികരായ മുമുക്ഷുക്കള്‍ക്കൂടി, നിഷ്കാമ ബുദ്ധിയോടുകൂടി കര്‍മ്മം അനുഷ്ഠിച്ചു. അതുകൊണ്ട് പൂര്‍വ്വികന്മാര്‍ പണ്ടു ചെയ്തതുപോലെ നീയും കര്‍മ്മം ചെയ്യുക തന്നെ വേണം.
ശ്ലോകം 16
കിം കര്‍മ കിമകര്‍മേതി കവയോഽപ്യത്ര മോഹിതാഃ
തത്തേ കര്‍മ പ്രവക്ഷ്യാമി യജ്ജ്ഞാത്വാ മോക്ഷ്യസേഽശുഭാത് (16)
വിവർത്തനം
കര്‍മ്മമെന്ത് അകര്‍മ്മമെന്ത് എന്ന കാര്യത്തില്‍ ക്രാന്തദര്‍ശികള്‍ പോലും ഭ്രമമുള്ളവരാണ്. യാതോന്നറിഞ്ഞാല്‍ നീ പാപത്തില്‍ നിന്നു മുക്തനാകുമോ ആ കര്‍മ്മത്തെ നിനക്കു ഞാന്‍ പറഞ്ഞു തരാം.
ശ്ലോകം 17
കര്‍മണോ ഹ്യപി ബോദ്ധവ്യം ബോദ്ധവ്യം ച വികര്‍മണഃ
അകര്‍മണശ്ച ബോദ്ധവ്യം ഗഹനാ കര്‍മണോ ഗതിഃ (17)
വിവർത്തനം
കര്‍മ്മത്തിന്റെ സ്വരൂപം അറിയേണ്ടതുണ്ട്. വികര്‍മ്മത്തിന്റെ സ്വരൂപവും അകര്‍മത്തിന്റെ സ്വരൂപവും അറിയെണ്ടതുണ്ട്. എന്ത് കൊണ്ടെന്നാല്‍ കര്‍മ്മത്തിന്റെ ഗതി (പോക്ക്) അറിയാന്‍ വളരെ വിഷമമുള്ളതാണ്.
ശ്ലോകം 18
കര്‍മണ്യകര്‍മ യഃ പശ്യേദകര്‍മണി ച കര്‍മ യഃ
സ ബുദ്ധിമാന്മനുഷ്യേഷു സ യുക്തഃ കൃത്സ്നകര്‍മകൃത് (18)
വിവർത്തനം
കര്‍മ്മത്തില്‍ അകര്‍മ്മവും അകര്‍മ്മത്തില്‍ കര്‍മ്മവും യാതൊരുവന്‍ കാണുന്നുവോ അവനാണ് മനുഷ്യരില്‍ വച്ചു ബുദ്ധിമാന്‍. അവനാണ് യോഗിയും എല്ലാ കര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവനും.
ശ്ലോകം 22
യദൃച്ഛാലാഭസന്തുഷ്ടോ ദ്വന്ദ്വാതീതോ വിമത്സരഃ
സമഃ സിദ്ധാവസിദ്ധൌ ച കൃത്വാപി ന നിബധ്യതേ (22)
വിവർത്തനം
യാദൃച്ഛയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും നിര്‍മ്മത്സരനും ജയപരാജയങ്ങളില്‍ സമചിത്തനും ആയവന്‍ കര്‍മ്മം ചെയ്താലും ബദ്ധനാകുന്നില്ല.
ശ്ലോകം 24
ബ്രഹ്മാര്‍പണം ബ്രഹ്മ ഹവിര്‍ബ്രഹ്മാഗ്നൌ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മസമാധിനാ (24)
വിവർത്തനം
അര്‍പ്പണം ബ്രഹ്മം, ഹവിസ്സ് (ഹവനദ്രവ്യങ്ങള്‍) ബ്രഹ്മം, ബ്രഹ്മമാകുന്ന അഗ്നിയില്‍ ബ്രഹ്മത്താല്‍ ഹോമിക്കപ്പെടുന്നു. ഇങ്ങിനെ സകല കര്‍മ്മങ്ങളിലും ബ്രഹ്മബുദ്ധിയുളവായവനു ബ്രഹ്മം തന്നെ പ്രാപ്യമായിത്തീരുന്നു.
ശ്ലോകം 28
ദ്രവ്യയജ്ഞാസ്തപോയജ്ഞാ യോഗയജ്ഞാസ്തഥാപരേ
സ്വാധ്യായജ്ഞാനയജ്ഞാശ്ച യതയഃ സംശിതവ്രതാഃ (28)
വിവർത്തനം
അപ്രകാരം ദ്രവ്യംകൊണ്ടു യജ്ഞം ചെയ്യുന്നവരും തപസ്സിനെ യജ്ഞമായി കരുതുന്നവരും യോഗത്തെ യജ്ഞമാക്കിയവരും വേദാധ്യായനത്തെയും ജ്ഞാനാര്‍ജ്ജനത്തെയും യജ്ഞമായി അനുഷ്ഠിക്കുന്നവരുമായ ദൃഢവൃതരായ മറ്റു യതികളുമുണ്ട്.
ശ്ലോകം 32
ഏവം ബഹുവിധാ യജ്ഞാ വിതതാ ബ്രഹ്മണോ മുഖേ
കര്‍മജാന്വിദ്ധി താന്‍സര്‍വ്വാനേവം ജ്ഞാത്വാ വിമോക്ഷ്യസേ (32)
വിവർത്തനം
ഇങ്ങിനെ പലതരം യജ്ഞങ്ങള്‍ ബ്രഹ്മാവിനാല്‍ വിവരിക്കപ്പെട്ടി ട്ടുണ്ട്. അവയെല്ലാം കര്‍മ്മത്തില്‍ നിന്നുഉളവാകുന്നവയാണ് എന്ന് അറയുക. അതെല്ലാം ഇങ്ങിനെ മനസ്സിലാക്കുമ്പോള്‍ നീ മുക്തനായിത്തീരും.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.