അര്‍ജുനവിഷാദയോഗഃ
അഥ പ്രഥമോഽധ്യായഃ
ശ്ലോകം 1
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വ്വത സഞ്ജയ (1)
വിവർത്തനം
ധൃതരാഷ്ട്രര്‍ ചോദിച്ചു: സഞ്ജയ, ധര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ഒരുമിച്ചു ചേര്‍ന്നവരും യുദ്ധം ചെയ്യാന്‍ കൊതിക്കുന്നവരുമായ എന്റെ പുത്രന്‍മാരും പാണ്ഡവന്‍മാരും എന്ത് ചെയ്തു?
ശ്ലോകങ്ങൾ 4, 5, 6
അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ (4)
ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാന്‍
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ (5)
യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍
സൌഭദ്രോ ദ്രൌപദേയാശ്ച സര്‍വ്വ ഏവ മഹാരഥാഃ (6)
വിവർത്തനം
പാണ്ഡവ സൈന്യത്തില്‍ ഭീമാര്‍ജുനതുല്യരും ശൂരരും വലിയ വില്ലാളികളുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരശ്രേഷ്ഠനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസും സുഭദ്രാതനയനായ അഭിമന്യുവും ദ്രൌപദീപുത്രന്മാരും ഉണ്ട്. അവര്‍ എല്ലാവരുംതന്നെ മഹാരഥന്മാരാണല്ലോ.
ശ്ലോകം 7
അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമി തേ (7)
വിവർത്തനം
ബ്രാഹ്മണശ്രേഷ്ട! ഇനി നമുക്കു വിശിഷ്ട്ടന്‍മാരായി ആരോക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്‍ക. എന്റെ സൈന്യത്തില്‍ നായകന്മാരായ അവരുടെ പേരുകള്‍ അങ്ങയെ ഒആര്‍മ്മിപ്പിക്കുവാനായി ഞാന്‍ പറയാം.
ശ്ലോകങ്ങൾ 8, 9
ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച (8)
അന്യേ ച ബഹവഃ ശൂരാ മദര്‍ഥേ ത്യക്തജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ സര്‍വ്വേ യുദ്ധവിശാരദാഃ (9)
വിവർത്തനം
ഭവാനും, ഭീഷ്മരും, കര്‍ണ്ണനും, ജയശാലിയായ കൃപരും, അശ്വത്ഥാമാവും, വികര്‍ണ്ണനും, ഭൂരിശ്രവസ്സും, ജയദ്രഥനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിക്കാന്‍ സന്നദ്ധരാണ്. എല്ലാവരും പലവിധം ആയുധങ്ങള്‍ പ്രയോഗിക്കുന്നവരും യുദ്ധംചെയ്യാന്‍ സമര്‍ഥരുമാണ്.
ശ്ലോകങ്ങൾ 17, 18
കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ (17)
ദ്രുപദോ ദ്രൌപദേയാശ്ച സര്‍വ്വശഃ പൃഥിവീപതേ
സൌഭദ്രശ്ച മഹാബാഹുഃ ശങ്ഖാന്ദധ്മുഃ പൃഥക്പൃഥക് (18)
വിവർത്തനം
ഹേ രാജാവേ, വില്ലാളി വീരനായ കാശി രാജാവും, മഹാരഥനായ ശിഖണ്ഡിയും, ധൃഷ്ടദ്യുമ്നനും, വിരാടനും, തോല്‍ക്കാത്ത സാത്യകിയും, പാഞ്ചാലനും, പാഞ്ചാലീപുത്രന്മാരും, കയ്യൂക്കുള്ള അഭിമന്യുവും അവിടവിടെ നിന്നു പ്രത്യേകം പ്രത്യേകം ശംഖും മുഴക്കി.
ശ്ലോകം 20
അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാര്‍തരാഷ്ട്രാന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ (20)
വിവർത്തനം
ഹേ മഹാരാജാവേ, പിന്നീട് ആയുധപ്രയോഗം തുടങ്ങിയപ്പോള്‍ ശരിയ്ക്കുറച്ചു നില്ക്കുന്ന ധൃതരാഷ്ട്രപുത്രന്മാരെ കണ്ട് വില്ലുയര്‍ത്തിപ്പിടിച്ച് അര്‍ജുനന്‍ കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.
ശ്ലോകങ്ങൾ 21, 22, 23
സേനയോരുഭയോര്‍മധ്യേ രഥം സ്ഥാപയ മേഽച്യുത (21)
യാവദേതാന്നിരീക്ഷേഽഹം യോദ്ധുകാമാനവസ്ഥിതാന്‍
കൈര്‍മയാ സഹ യോദ്ധവ്യമസ്മിന്‍ രണസമുദ്യമേ (22)
യോത്സ്യമാനാനവേക്ഷേഽഹം യ ഏതേഽത്ര സമാഗതാഃ
ധാര്‍തരാഷ്ട്രസ്യ ദുര്‍ബുദ്ധേര്‍യുദ്ധേ പ്രിയചികീര്‍ഷവഃ (23)
വിവർത്തനം
അര്‍ജുനന്‍ പറഞ്ഞു: അച്യുതാ, രണ്ടു സേനക്കും നടുവില്‍ എന്റെ തേര്‍ നിര്‍ത്തുക. പോരാടാന്‍ കൊതിച്ചു നില്ക്കുന്ന ഇവരെ ഞാന്‍ ഒന്നു കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണോ ഈ യുദ്ധത്തില്‍ പോരാടേണ്ടത്, ദുര്‍ബുദ്ധിയായ ദുര്‍യോധനനു പോരില്‍ പ്രിയം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി ആരൊക്കെയാണോ ഇവിടെ വന്നിരിക്കുന്നവര്‍ യുദ്ധാഭിലാഷികളായ അവരെ ഞാന്‍ കാണട്ടെ.
ശ്ലോകങ്ങൾ 24, 25
ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത
സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം (24)
ഭീഷ്മദ്രോണപ്രമുഖതഃ സര്‍വ്വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ഥ പശ്യൈതാന്‍ സമവേതാന്‍ കുരൂനിതി (25)
വിവർത്തനം
സഞ്ജയന്‍ പറഞ്ഞു: ഭരത വംശജനായ രാജാവേ, അര്‍ജുനനാല്‍ ഇങ്ങനെ പറയപ്പെട്ടപ്പോള്‍ ശ്രീകൃഷ്ണന്‍ ഉത്തമമായ രഥത്തെ രണ്ടു സൈന്യത്തിന്റെയും നടുവില്‍ നിര്‍ത്തി, ഭീഷ്മര്‍ ദ്രോണര്‍ തുടങ്ങിയ എല്ലാ ഭൂപാലകരും നില്‍ക്കെ, "അര്‍ജുനാ, കൂട്ടംചേര്‍ന്നു നില്ക്കുന്ന ഈ കൗരവന്മാരെ കണ്ടുകൊള്‍ക" എന്നു പറഞ്ഞു.
ശ്ലോകം 26
തത്രാപശ്യത്സ്ഥിതാന്‍ പാര്‍ഥ പിതൃനഥ പിതാമഹാന്‍
ആചാര്യാന്മാതുലാന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാന്‍ സഖീംസ്തഥാ
ശ്വശുരാന്‍ സുഹൃദശ്ചൈവ സേനയോരുഭയോരപി (26)
വിവർത്തനം
അവിടെ രണ്ടു സൈന്യങ്ങളിലായി നില്ക്കുന്ന പിതാക്കന്മാരെയും പിന്നെ പിതാമഹന്മാരെയും ഗുരുക്കാന്മാരെയും അമ്മാവന്മാരേയും സഹോദരന്മാരെയും പുത്രന്മാരെയും അതുപോലെ കൂട്ടുകാരെയും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും അര്‍ജുനന്‍ കണ്ടു.
ശ്ലോകങ്ങൾ 28, 29, 30, 31
ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം (28)
സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ രോമഹര്‍ഷശ്ച ജായതേ (29)
ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ (30)
നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
ന ച ശ്രേയോഽനുപശ്യാമി ഹത്വാ സ്വജനമാഹവേ (31)
വിവർത്തനം
അര്‍ജുനന്‍ പറഞ്ഞു: കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്ന ഈ സ്വജനങ്ങളെ കണ്ടിട്ട് എന്റെ ശരീരമാസകലം തളരുന്നു; വായ് വരളുകയും ചെയ്യുന്നു. എന്റെ ശരീരം വിറയ്ക്കുകയും രോമാഞ്ചവും ഉണ്ടാകുന്നു. ഗാണ്ഡീവം കൈയ്യില്‍ നിന്നും വഴുതുന്നു. ദേഹം ചുട്ടുനീറുകയും ചെയ്യുന്നു. നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ മനസ്സു സംഭ്രമിക്കുന്നതു പോലെ തോന്നുന്നു. പല ദുര്‍നിമിത്തങ്ങളും കാണുന്നു. യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല.
ശ്ലോകങ്ങൾ 33, 34
യേഷാമര്‍ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേഽവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച (33)
ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൌത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ (34)
വിവർത്തനം
ആര്‍ക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും നാം ആഗ്രഹിച്ചത്, ആ ആചാര്യന്മാരും, പിതാക്കളും, പുത്രന്മാരും, അതുപോലെ മുത്തച്ഛന്‍മാരും, അമ്മാവന്മാരും, ശ്വശുരന്മാരും, പൌത്രന്‍മാരും, അളിയന്മാരും, അതുപോലെ ബന്ധുക്കളും പ്രാണനും, ധനവും ഉപേക്ഷിച്ചു യുദ്ധക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്നു.
ശ്ലോകങ്ങൾ 38, 39
യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ
കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം (38)
കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവര്‍തിതും
കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിര്‍ജനാര്‍ദന (39)
വിവർത്തനം
ജനാര്‍ദ്ദന!, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവര്‍ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങ്ങളെ ദ്രോഹിക്കുന്നതിലുള്ള പാപവും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുള്ള ദോഷം കാണുന്ന നമ്മള്‍, ഈ പാപത്തില്‍ നിന്നു പിന്തിരിയണമെന്ന് മനസ്സിലാക്കേണ്ടതല്ലേ?
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.