കര്‍മയോഗഃ
അഥ തൃതീയോഽധ്യായഃ
ശ്ലോകം 1
ജ്യായസീ ചേത്കര്‍മണസ്തേ മതാ ബുദ്ധിര്‍ജനാര്‍ദന
തത്കിം കര്‍മണി ഘോരേ മാം നിയോജയസി കേശവ (1)
വിവർത്തനം
അര്‍ജുനന്‍ പറഞ്ഞു: ഹേ ജനാര്‍ദ്ദനാ, കര്‍മ്മത്തെ അപേക്ഷിച്ച് കര്‍മ്മയോഗമാണ് ശ്രേഷ്ടമെന്നു അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ ഈ കര്‍മ്മത്തില്‍ എന്നെ നിയോഗിക്കുന്നത്?
ശ്ലോകം 2
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ യേന ശ്രേയോഽഹമാപ്നുയാം (2)
വിവർത്തനം
പരസ്പരവിരുദ്ധമെന്ന് തോന്നുന്ന വാക്കുകള്‍ കൊണ്ട് എന്റെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപൊലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്നുക്കൊണ്ടു ഞാന്‍ ശ്രേയസ്സ് നേടുമോ അതുമാത്രം എനിക്ക് ഉപദേശിച്ചു തരിക.
ശ്ലോകം 3
ലോകേഽസ്മിന്‍ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കര്‍മയോഗേന യോഗിനാം (3)
വിവർത്തനം
ശ്രീ ഭഗവാന്‍ പറഞ്ഞു: ഹേ അനഘ (പാപങ്ങളില്ലാത്തവന്‍), ഈ ലോകത്തില്‍ സംഖ്യന്മാര്‍ക്ക് വേണ്ടി ജഞാനയോഗം കൊണ്ടും യോഗികള്‍ക്കു വേണ്ടി കര്‍മ്മയോഗം കൊണ്ടും രണ്ടുവിധം നിഷ്ഠകള്‍ മുമ്പ് ഞാന്‍ പറഞ്ഞു.
ശ്ലോകം 8
നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്‍മണഃ (8)
വിവർത്തനം
നീ മനസ്സിനാല്‍ നിയന്ത്രിതമായ കര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ കര്‍മ്മമാണ് അകര്‍മത്തെക്കാള്‍ ശ്രേഷ്ഠം. കര്‍മ്മം ചെയ്യാത്ത പക്ഷം നിനക്കു ശരീരനിര്‍വഹണം പോലും സാധ്യമാകയില്ല.
ശ്ലോകം 12
ഇഷ്ടാന്‍ ഭോഗാന്‍ ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ
തൈര്‍ദത്താനപ്രദായൈഭ്യോ യോ ഭുങ്ക്തേ സ്തേന ഏവ സഃ (12)
വിവർത്തനം
എന്തെന്നാല്‍ ഇഷ്ടപ്പെടുന്ന സുഖങ്ങള്‍ നിങ്ങള്‍ക്ക് യജ്ഞംകൊണ്ടു സന്തുഷ്ടരായ ദേവന്മാര്‍ തരും. അവര്‍ തന്ന വസ്തുക്കളെ അവര്‍ക്കു കൊടുക്കാതെ ഭുജിക്കുന്നവനാരോ അവന്‍ കള്ളന്‍തന്നെയാണ്.
ശ്ലോകം 13
യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത് (13)
വിവർത്തനം
യജ്ഞത്തില്‍ ശേഷിക്കുന്നത് മാത്രം യജ്ഞം ചെയ്തു ശേഷിച്ചതായ വസ്തുക്കളെ നുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു. എന്നാല്‍തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗസഞ്ചയം ചെയ്യുന്നവര്‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.
ശ്ലോകം 15
കര്‍മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത്സര്‍വ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം (15)
വിവർത്തനം
കര്‍മ്മം ബ്രഹ്മ (വേദം) ത്തില്‍ നിന്നും ഉണ്ടാകുന്നു എന്നറിയുക. ബ്രഹ്മം (വേദം) അക്ഷരത്തില്‍ നിന്നുണ്ടാകുന്നു. അതുകൊണ്ടു സര്‍വ്വപ്രകാശമായ വേദം എപ്പോഴും യജ്ഞത്താല്‍ പ്രതിഷ്ഠിതമായിരിക്കുന്നു.
ശ്ലോകം 25
സക്താഃ കര്‍മണ്യവിദ്വാംസോ യഥാ കുര്‍വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാസക്തശ്ചികീര്‍ഷുര്‍ലോകസംഗ്രഹം (25)
വിവർത്തനം
ഹേ ഭാരതാ, അപണ്ഡിതന്മാര്‍ കര്‍മ്മത്തില്‍ ആസക്തരായി എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നുവോ പണ്ഡിതന്‍ ലോകത്തിന്റെ നിലനില്‍പ്പ് കാംക്ഷിച്ചുകൊണ്ടു നിസ്സംഗനായി അതേവിധം പ്രവര്‍ത്തിക്കണം.
ശ്ലോകം 33
സദൃശം ചേഷ്ടതേ സ്വസ്യാഃ പ്രകൃതേര്‍ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹഃ കിം കരിഷ്യതി (33)
വിവർത്തനം
അറിവുള്ളവന്‍ പോലും തന്റെ സ്വഭാവത്തിന്നു ചേര്‍ന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ജീവികള്‍ സ്വപ്രകൃതിയെ പിന്തുടരുന്നു. അതിനെ അടക്കി വെയ്ക്കുന്നതുകൊണ്ടു പ്രയോജനമൊന്നും ഉണ്ടാവില്ല.
ശ്ലോകം 36
അഥ കേന പ്രയുക്തോഽയം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാര്‍ഷ്ണേയ ബലാദിവ നിയോജിതഃ (36)
വിവർത്തനം
അര്‍ജുനന്‍ ചോദിച്ചു: ഹേ കൃഷ്ണാ, പിന്നെ ആര്‍ പ്രേരിപ്പിചിട്ടാണ് ഈ പുരുഷന്‍ താന്‍ ഇച്ഛിക്കാതെയിരുന്നിട്ടും ബലമായ ഏതോ ശക്തിയാല്‍ നിയുക്തനെന്നപോലെ പാപകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്.
ശ്ലോകം 42
ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാ ബുദ്ധിര്‍യോ ബുദ്ധേഃ പരതസ്തു സഃ (42)
വിവർത്തനം
വിഷയങ്ങളെ അപേക്ഷിച്ച് ഇന്ദ്രിയങ്ങള്‍ സൂക്ഷ്മങ്ങളാണ് എന്ന് പറയപ്പെടുന്നു. ഇന്ദ്രിയങ്ങളെക്കാള്‍ സൂക്ഷ്മമാണ് മനസ്സ്. മനസ്സിനെക്കാളും സൂക്ഷ്മമാണ് ബുദ്ധി. ബുദ്ധിയെക്കാളും സൂക്ഷ്മമായത് ആത്മാവാണ്.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.