കര്‍മയോഗഃ - ശ്ലോകം ശ്ലോകം 39
ശ്ലോകം 39
ആവൃതം ജ്ഞാനമേതേന ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൌന്തേയ ദുഷ്പൂരേണാനലേന ച (39)
വിവർത്തനം
ഹേ കൌന്തേയ, ജ്ഞാനിയുടെ നിത്യവൈരിയും കാമരൂപവും അതൃപ്തവും ഒരിക്കലും തൃപ്തിപ്പെടാത്ത അഗ്നിക്ക് തുല്യവും ആയ ഈ കാമത്താല്‍ ജ്ഞാനം ആവൃതമാകുന്നു.