ശ്രദ്ധാത്രയവിഭാഗയോഗഃ
അഥ സപ്തദശോഽധ്യായഃ
ശ്ലോകങ്ങൾ 5, 6
അശാസ്ത്രവിഹിതം ഘോരം തപ്യന്തേ യേ തപോ ജനാഃ
ദംഭാഹംകാരസംയുക്താഃ കാമരാഗബലാന്വിതാഃ (5)
കര്‍ഷയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃശരീരസ്ഥം താന്വിദ്ധ്യാസുരനിശ്ചയാന്‍ (6)
വിവർത്തനം
ആരാണോ ഡംഭ്, അഹങ്കാരം എന്നിവയോടുകൂടി, കാമം, രാഗം എന്നിവയ്ക്കധീനരായി ശാസ്ത്രത്തില്‍ വിധിച്ചിട്ടില്ലാത്ത തരത്തില്‍ ഘോരമായ തപസ്സനുഷ്ഠിക്കുന്നത്, തങ്ങളുടെ ഇന്ദ്രിയങ്ങളെയും, ശരീരത്തില്‍ വർത്തിക്കുന്ന എന്നെയും പീഡിപ്പിക്കുന്ന അവിവേകികളായ അവര്‍ ആസുരനിശ്ചയം ചെയ്തവരാണെന്നറിഞ്ഞാലും.
ശ്ലോകം 8
ആയുഃസത്ത്വബലാരോഗ്യസുഖപ്രീതിവിവര്‍ധനാഃ
രസ്യാഃ സ്നിഗ്ധാഃ സ്ഥിരാ ഹൃദ്യാ ആഹാരാഃ സാത്ത്വികപ്രിയാഃ (8)
വിവർത്തനം
ആയുസ്സ്, മനഃശക്തി, ബലം, ആരോഗ്യം, സുഖം, പ്രീതി എന്നിവ വര്‍ദ്ധിപ്പിക്കുന്ന രുചികരമായ, എണ്ണമയമുള്ള, പോഷകവും ഇഷ്ടപ്പെടുന്നതുമായ ആഹാരങ്ങളാണ് സാത്വികന്മാര്‍ക്ക് പ്രിയമായിട്ടുള്ളത്.
ശ്ലോകം 10
യാതയാമം ഗതരസം പൂതി പര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേധ്യം ഭോജനം താമസപ്രിയം (10)
വിവർത്തനം
ഉണ്ടാക്കിയിട്ട് ഒരു യാമം (മൂന്നു മണിക്കൂര്‍) കഴിഞ്ഞതും, സ്വാദു പോയതും, ദുര്‍ഗന്ധമുള്ളതും, ഒരു രാത്രി കഴിഞ്ഞതും, ഉച്ഛിഷ്ടവും, അശുദ്ധവുമായ ആഹാരമാണ് അതാമസികന്മാര്‍ക്ക് പ്രിയമായിട്ടുള്ളത്.
ശ്ലോകം 26
സദ്ഭാവേ സാധുഭാവേ ച സദിത്യേതത്പ്രയുജ്യതേ
പ്രശസ്തേ കര്‍മണി തഥാ സച്ഛബ്ദഃ പാര്‍ഥ യുജ്യതേ (26)
വിവർത്തനം
ഹേ പാര്‍ഥ, ഉള്ളത് എന്ന അര്‍ഥത്തിലും, നല്ലത് എന്ന അര്‍ഥത്തിലും സത് എന്ന പദം പ്രയോഗിക്കപ്പെടുന്നു. അതുപോലെ, ശ്രേഷ്ഠമായ കര്‍മ്മത്തെ ഉദ്ദേശിച്ചും സത് എന്ന് ശബ്ദം ഉപയോഗിക്കപ്പെടുന്നു.
ശ്ലോകം 28
അശ്രദ്ധയാ ഹുതം ദത്തം തപസ്തപ്തം കൃതം ച യത്
അസദിത്യുച്യതേ പാര്‍ഥ ന ച തത്പ്രേത്യ നോ ഇഹ (28)
വിവർത്തനം
ഹേ പാര്‍ഥ, അശ്രദ്ധയോടെ ചെയ്യപ്പെടുന്ന യജ്ഞവും, ദാനവും, തപസ്സും അസത് എന്ന് പറയപ്പെടുന്നു. ഇതി കൂടാതെ അശ്രദ്ധയോടെ ചെയ്യപ്പെടുന്ന സകലകര്‍മ്മങ്ങളും അസത് തന്നെയാണ്. അത് ഈ ലോകത്തിലോ പരലോകത്തിലോ പ്രയോജനപ്പെടുന്നില്ല.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.