രാജവിദ്യാരാജഗുഹ്യയോഗഃ
അഥ നവമോഽധ്യായഃ
ശ്ലോകം 5
ന ച മത്സ്ഥാനി ഭൂതാനി പശ്യ മേ യോഗമൈശ്വരം
ഭൂതഭൃന്ന ച ഭൂതസ്ഥോ മമാത്മാ ഭൂതഭാവനഃ (5)
വിവർത്തനം
(വാസ്തവത്തില്‍) ഭുതങ്ങള്‍ എന്നില്‍ സ്ഥിതി ചെയ്യുന്നുമില്ല. എന്റെ ഈശ്വരീയമായ യോഗത്തെ (സാമര്‍ഥ്യത്തെ) കണ്ടാലും. ഞാന്‍ സര്‍വ്വഭൂതങ്ങളേയും സൃഷ്ടിക്കുന്നവനും, പാലിക്കുന്നവനുമാണെങ്കിലും ഞാന്‍ അവയില്‍ സ്ഥിതി ചെയ്യുന്നില്ല.
ശ്ലോകം 7
സര്‍വ്വഭൂതാനി കൌന്തേയ പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി കല്പാദൌ വിസൃജാമ്യഹം (7)
വിവർത്തനം
അര്‍ജുനാ! കല്പാന്തത്തില്‍ പ്രളയം വരുമ്പോള്‍ സര്‍വ്വഭൂതങ്ങളും എന്റെ പ്രകൃതിയിലേയ്ക്കു തിരിച്ചു പോകുന്നു. അടുത്ത കല്പത്തിന്റെ തുടക്കത്തില്‍ അവയെയെല്ലാം ഞാന്‍ വീണ്ടും സൃഷ്ടിക്കുന്നു.
ശ്ലോകങ്ങൾ 8, 9
പ്രകൃതിം സ്വാമവഷ്ടഭ്യ വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നമവശം പ്രകൃതേര്‍വ്വശാത് (8)
ന ച മാം താനി കര്‍മാണി നിബധ്നന്തി ധനഞ്ജയ
ഉദാസീനവദാസീനമസക്തം തേഷു കര്‍മംസു (9)
വിവർത്തനം
പ്രകൃതിയ്ക്ക് വശപ്പെട്ടതുമൂലം അസ്വതന്ത്രമായ ഈ ജീവജാല ങ്ങളെയെല്ലാം എന്റെ പ്രകൃതിയെ ആശ്രയിച്ചുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു. (സൃഷ്ടി തുടങ്ങിയ) ഈ കര്‍മ്മങ്ങളില്‍ ആസക്തിയില്ലാത്തവനും, ഉദാസീനനെപ്പോലെയിരിക്കുന്നവനുമായ എന്നെ അവ ബന്ധിക്കു ന്നില്ല.
ശ്ലോകം 10
മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സചരാചരം
ഹേതുനാനേന കൌന്തേയ ജഗദ്വിപരിവര്‍തതേ (10)
വിവർത്തനം
അര്‍ജുനാ! എന്റെ സാന്നിദ്ധ്യത്തില്‍ പ്രകൃതി സര്‍വചരാചരങ്ങളേയും കൂടിയ ഈ ജഗത്തിനെ ജനിപ്പിക്കുന്നു. മേല്‍ പറഞ്ഞ കാരണം കൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് വിവിധ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.
ശ്ലോകം 16
അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൌഷധം
മന്ത്രോഽഹമഹമേവാജ്യമഹമഗ്നിരഹം ഹുതം (16)
വിവർത്തനം
ക്രതു ഞാനാണ്; യജ്ഞം ഞാനാണ്; പിതൃക്കള്‍ക്കുള്ള അന്നവും ഞാനാണ്; ഞാനാണ് ഔഷധം; മന്ത്രവും, ഹോമദ്രവ്യങ്ങളും ഞാന്‍ തന്നെ; അഗ്നിയും ഹോമവും ഞാന്‍ തന്നെയാകുന്നു. ക്രതു ഒരു തരത്തിലുള്ള വേദോക്ത കര്‍മമാണ്.
ശ്ലോകം 18
ഗതിര്‍ഭര്‍താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രലയഃ സ്ഥാനം നിധാനം ബീജമവ്യയം (18)
വിവർത്തനം
(ഈ ജഗത്തിന്റെ) ലക്ഷ്യവും, പാലകനും, സ്വാമിയും, സാക്ഷിയും, നിവാസസ്ഥാനവും, ശരണ്യനും, സുഹൃത്തും, ഉദ്ഭവവും, പ്രളയവും, ആധാരവും, നിക്ഷേപവും, അവിനാശിയായ ഉല്പത്തികാരണവും ഞാന്‍ തന്നെ.
ശ്ലോകം 20
ത്രൈവിദ്യാ മാം സോമപാഃ പൂതപാപാ
യജ്ഞൈരിഷ്ട്വാ സ്വര്‍ഗതിം പ്രാര്‍ഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോക-
മശ്നന്തി ദിവ്യാന്ദിവി ദേവഭോഗാന്‍ (20)
വിവർത്തനം
മുന്നുവേദങ്ങളും അറിയുന്നവര്‍ യജ്ഞങ്ങളാല്‍ എന്നെ പുജിച്ച്, സോമരസം പാനം ചെയ്തിട്ട് പാപഹീനന്മാരായി സ്വര്‍ഗ്ഗപ്രാപ്തി ക്കായി പ്രാര്‍ഥിക്കുന്നു. അവര്‍ പുണ്യലോകമായ സ്വര്‍ഗത്തില്‍ ചെന്ന് അവിടത്തെ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു.
ശ്ലോകം 21
തേ തം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം
ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി
ഏവം ത്രയീധര്‍മമനുപ്രപന്നാ
ഗതാഗതം കാമകാമാ ലഭന്തേ (21)
വിവർത്തനം
അവര്‍ വിശാലമായ സ്വര്‍ഗലോകത്തില്‍ ഭോഗമനുഭവിച്ചിട്ട്, പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍ത്യലോകത്തിലേക്കു തിരിച്ചു വരുന്നു. ഇപ്രകാരം വേദോക്തധര്‍മത്തെ ആചരിക്കുകയും സുഖഭോഗങ്ങളെ ആഗ്രഹിക്കു കയും ചെയ്യുന്നവര്‍ (ഒരു ലോകത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക്) വരുകയും പോകുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ശ്ലോകം 22
അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം (22)
വിവർത്തനം
എന്നെ അനന്യനായി (തങ്ങളില്‍ നിന്ന് അഭിന്നനായി) ധ്യാനിച്ചു കൊണ്ട്, സകല ഭൂതങ്ങളിലും എന്നെ ആരാധിക്കുന്നതില്‍ സദാ മനസ്സുറപ്പിച്ചിട്ടുള്ളവരുടെ യോഗക്ഷേമത്തെ ഞാന്‍ വഹിക്കുന്നു. (ഒരുവന്റെ കൈവശം ഇല്ലാത്തത് നല്കുന്നതാണ് യോഗം; ഉള്ളതിനെ സംരക്ഷിക്കുന്നത് ക്ഷേമവും).
ശ്ലോകം 24
അഹം ഹി സര്‍വ്വയജ്ഞാനാം ഭോക്താ ച പ്രഭുരേവ ച
ന തു മാമഭിജാനന്തി തത്ത്വേനാതശ്ച്യവന്തി തേ (24)
വിവർത്തനം
സര്‍വ്വയജ്ഞങ്ങളുടെയും ഭോക്താവും പ്രഭുവും ഞാനാണ്. അവര്‍ എന്നെ യഥാര്‍ഥത്തില്‍ അറിയുന്നില്ല. അതുകൊണ്ട് അവര്‍ (യജ്ഞപുണ്യഫലമായി പുണ്യലോകങ്ങളെ പ്രാപിച്ച ശേഷം പുണ്യം ക്ഷയിക്കുമ്പോള്‍) പതിക്കുന്നു.
ശ്ലോകം 25
യാന്തി ദേവവ്രതാ ദേവാന്‍ പിതൃന്‍ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോഽപി മാം (25)
വിവർത്തനം
ദേവന്മാരെ ആരാധിക്കുന്നവര്‍ ദേവന്മാരെയും പിതൃക്കളെ പൂജിക്കുന്നവര്‍ പിതൃക്കളെയും, ഭൂതഗണങ്ങളെയും മറ്റും ആരാധിക്കുന്നവര്‍ ഭൂതഗണങ്ങളെയും, എന്നെ ആരാധിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു.
ശ്ലോകം 29
സമോഽഹം സര്‍വ്വഭൂതേഷു ന മേ ദ്വേഷ്യോഽസ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം (29)
വിവർത്തനം
ഞാന്‍ സകല ജീവജാലങ്ങളോടും സമഭാവത്തോടുകൂടിയാണ് വര്‍ത്തിക്കുന്നത്. എനിക്കു വിരോധിയില്ല. പ്രിയനുമില്ല. എന്നാല്‍ ഭക്തിയോടുകൂടി എന്നെ ഭജിക്കുന്നവര്‍ എന്നിലും ഞാന്‍ അവരിലും വര്‍ത്തിക്കുന്നു.
ശ്ലോകം 33
കിം പുനര്‍ബ്രാഹ്മണാഃ പുണ്യാ ഭക്താ രാജര്‍ഷയസ്തഥാ
അനിത്യമസുഖം ലോകമിമം പ്രാപ്യ ഭജസ്വ മാം (33)
വിവർത്തനം
അങ്ങനെയിരിക്കെ പുണ്യവാന്മാരായ ബ്രഹ്മണന്മാരേയും ഭക്തന്മാരായ രാജര്‍ഷിമാരെയും കുറിച്ച് പറയേണ്ടതുണ്ടോ? അനിത്യവും സുഖഹീനവുമായ ഈ ലോകത്തെ പ്രാപിച്ചുകഴിഞ്ഞ നീ എന്നെ ഭജിച്ചാലും.
ശ്ലോകം 34
മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവമാത്മാനം മത്പരായണഃ (34)
വിവർത്തനം
എന്നില്‍ മനസ്സുറപ്പിക്കൂ, എന്റെ ഭക്തകുകയും, എന്നെ പൂജിക്കുകയും എന്നെ നമസ്കരിക്കുകയും ചെയ്യൂ. ഇപ്രകാരം എന്നെത്തന്നെ ലക്ഷ്യമായി സ്വീകരിച്ചിട്ട്, മനസ്സിനെ എന്നിലുറപ്പിച്ചവനായ നീ എന്നെത്തന്നെ പ്രാപിക്കും.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.