രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകം ശ്ലോകം 16
ശ്ലോകം 16
അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൌഷധം
മന്ത്രോഽഹമഹമേവാജ്യമഹമഗ്നിരഹം ഹുതം (16)
വിവർത്തനം
ക്രതു ഞാനാണ്; യജ്ഞം ഞാനാണ്; പിതൃക്കള്‍ക്കുള്ള അന്നവും ഞാനാണ്; ഞാനാണ് ഔഷധം; മന്ത്രവും, ഹോമദ്രവ്യങ്ങളും ഞാന്‍ തന്നെ; അഗ്നിയും ഹോമവും ഞാന്‍ തന്നെയാകുന്നു. ക്രതു ഒരു തരത്തിലുള്ള വേദോക്ത കര്‍മമാണ്.