ഭക്തിയോഗഃ
അഥ ദ്വാദശോഽധ്യായഃ
ശ്ലോകം 1
ഏവം സതതയുക്താ യേ ഭക്താസ്ത്വാം പര്യുപാസതേ
യേ ചാപ്യക്ഷരമവ്യക്തം തേഷാം കേ യോഗവിത്തമാഃ (1)
വിവർത്തനം
അര്‍ജുനന്‍ പറഞ്ഞു: ഇപ്രകാരം സദാ അങ്ങയില്‍ മനസ്സുറപ്പിച്ച് അങ്ങയെ ഉപാസിക്കുന്ന ഭക്തന്മാരോ, അതോ അവ്യക്തമായ അക്ഷരബ്രഹ്മത്തെ ഉപാസിക്കുന്നവരോ, ഇവരില്‍ ഏറ്റവും ശ്രേഷ്ഠ രായ യോഗികള്‍ ആരാണ്?
ശ്ലോകം 2
മയ്യാവേശ്യ മനോ യേ മാം നിത്യയുക്താ ഉപാസതേ
ശ്രദ്ധയാ പരയോപേതാഃ തേ മേ യുക്തതമാ മതാഃ (2)
വിവർത്തനം
ഭഗവാന്‍ പറഞ്ഞു: എന്നില്‍ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും കുടി എന്നെ ആരാധിക്കുന്നുവര്‍ ആരാണോ അവരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗികള്‍ എന്നാണ് എന്റെ അഭിപ്രായം.
ശ്ലോകങ്ങൾ 3, 4
യേ ത്വക്ഷരമനിര്‍ദ്ദേശ്യമവ്യക്തം പര്യുപാസതേ
സര്‍വ്വത്രഗമചിന്ത്യം ച കൂടസ്ഥമചലം ധ്രുവം (3)
സന്നിയമ്യേന്ദ്രിയഗ്രാമം സര്‍വ്വത്ര സമബുദ്ധയഃ
തേ പ്രാപ്നുവന്തി മാമേവ സര്‍വ്വഭൂതഹിതേ രതാഃ (4)
വിവർത്തനം
എന്നാല്‍ ഇന്ദ്രിയ സംയമനം ചെയ്തുകൊണ്ട് അവിനാശിയും, അവര്‍ണനീയവും, അവ്യക്തവും, സര്‍വത്ര വ്യാപ്തവും, അചിന്തനീയവും, മാറ്റമില്ലാത്തതും, ചലിക്കാത്തതും, നിത്യവുമായ ബ്രഹ്മത്തെ ഉപാസിക്കുകയും, സകലതിലും സമബുദ്ധിയോടെ യിരിക്കയും, സകലചരാചരങ്ങളുടെയും ഹിതത്തിനായി പ്രവര്‍ത്തി ക്കുകയും ചെയ്യുന്നരും എന്നെത്തന്നെ പ്രാപിക്കുന്നു.
ശ്ലോകങ്ങൾ 6, 7
യേ തു സര്‍വ്വാണി കര്‍മാണി മയി സംന്യസ്യ മത്പരഃ
അനന്യേനൈവ യോഗേന മാം ധ്യായന്ത ഉപാസതേ (6)
തേഷാമഹം സമുദ്ധര്‍താ മൃത്യുസംസാരസാഗരാത്
ഭവാമി നചിരാത്പാര്‍ഥ മയ്യാവേശിതചേതസാം (7)
വിവർത്തനം
സമലകര്‍മ്മങ്ങളേയും എന്നില്‍ സമര്‍പിച്ചിട്ട് എന്നെ പരമ ലക്ഷ്യമായി കരുതുന്നവരും, അന്യവിഷയങ്ങളില്‍ നിന്ന് വിട്ട്, അനന്യഭക്തിയോടെ എന്നെ ധ്യാനിക്കുന്നവരുമായവര്‍ ആരാണോ, എന്നില്‍ ഉറപ്പിച്ച മനസ്സോടുകൂടിയവരായ അവരെ ഞാന്‍ വേഗം തന്നെ സംസാരസാഗരത്തില്‍ നിന്നു കരകയറ്റുന്നതാണ്.
ശ്ലോകം 9
അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം
അഭ്യാസയോഗേന തതോ മാമിച്ഛാപ്തും ധനഞ്ജയ (9)
വിവർത്തനം
എന്നില്‍ സ്ഥിരമായി മനസ്സിനെ നിര്‍ത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അഭ്യാസയോഗത്തലൂടെ എന്നെ പ്രാപിക്കുവാന്‍ ശ്രമിക്കൂ. (മനസ്സിനെ നിരന്തരം മറ്റു വിഷയങ്ങളില്‍ നിന്ന് പിന്‍ തിരിപ്പിച്ച് ഈശ്വരനില്‍ ഉറപ്പിക്കുന്ന അഭ്യാസമാണ് അഭ്യാസയോഗം).
ശ്ലോകം 11
അഥൈതദപ്യശക്തോഽസി കര്തും മദ്യോഗമാശ്രിതഃ
സര്‍വ്വകര്‍മംഫലത്യാഗം തതഃ കുരു യതാത്മവാന്‍ (11)
വിവർത്തനം
ഇതിനും (എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്യുവാനും) നീ അശക്തനാണെങ്കില്‍, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകര്‍മ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും. (കര്‍മ്മഫലത്യാഗമെന്നതുകൊണ്ട് കര്‍മ്മഫലത്തിനോടുള്ള ആസ ക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്).
ശ്ലോകം 12
ശ്രേയോ ഹി ജ്ഞാനമഭ്യാസാജ്ജ്ഞാനാദ്ധ്യാനം വിശിഷ്യതേ
ധ്യാനാത്കര്‍മഫലത്യാഗസ്ത്യാഗാച്ഛാന്തിരനന്തരം (12)
വിവർത്തനം
അഭ്യാസത്തെക്കാള്‍ ജ്ഞാനവും, ജ്ഞാനത്തെക്കാള്‍ ധ്യാനവും ശ്രേഷ്ഠമാകുന്നു. കര്‍മ്മഫലത്യാഗം ധ്യാനത്തെക്കാളും വിശിഷ്ടമാണ്. (കര്‍മ്മഫല) ത്യാഗത്തില്‍ നിന്ന് ഉടന്‍തന്നെ ശാന്തി ഉണ്ടാകുന്നു.
ശ്ലോകങ്ങൾ 13, 14
അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്രഃ കരുണ ഏവ ച
നിര്‍മമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ (13)
സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ
മയ്യര്‍പിതമനോബുദ്ധിര്‍യോ മദ്ഭക്തഃ സ മേ പ്രിയഃ (14)
വിവർത്തനം
സകല ജീവജാലങ്ങളോടും ദ്വേഷമില്ലാത്തവനും, മൈത്രിയും, കരുണയുമുള്ളവനും, മമതയില്ലാത്തവനും, അഹങ്കാരരഹിതനും, സുഖദുഃഖങ്ങളെ ഒരുപോലെ കണക്കാക്കുന്നവനും, ക്ഷമയുള്ളവനും, സന്തുഷ്ടനും, യോഗനിഷ്ഠനും, ആത്മസംയമനവും, ദൃഢനിശ്ചയ വുമുള്ളവനും, മനസ്സും ബുദ്ധിയും എന്നില്‍ അര്‍പിച്ചവനുമായ എന്റെ ഭക്തന്‍ ആരാണോ, അവന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.
ശ്ലോകം 15
യസ്മാന്നോദ്വിജതേ ലോകോ ലോകാന്നോദ്വിജതേ ച യഃ
ഹര്‍ഷാമര്‍ഷഭയോദ്വേഗൈര്‍മുക്തോ യഃ സ ച മേ പ്രിയഃ (15)
വിവർത്തനം
ലോകത്തെ ക്ലേശപ്പെടുത്താതിരിക്കുകയും, ലോകത്താല്‍ ക്ലേശിക്ക പ്പെടാതിരിക്കുകയും ചെയ്യുന്നവനും, സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിയവയില്‍ നിന്ന് മുക്തനുമായവന്‍ ആരാണോ, അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു.
ശ്ലോകങ്ങൾ 18, 19
സമഃ ശത്രൌ ച മിത്രേ ച തഥാ മാനാപമാനയോഃ
ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവര്‍ജിതഃ (18)
തുല്യനിന്ദാസ്തുതിര്‍മൗനീ സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിര്‍ഭക്തിമാന്‍ മേ പ്രിയോ നരഃ (19)
വിവർത്തനം
ശത്രുമിത്രങ്ങള്‍, മാനാപമാനങ്ങള്‍, സുഖദുഃഖങ്ങള്‍, ശീതോഷ്ണങ്ങള്‍ എന്നിവയെ സമമായി കാണുന്നവനും, ആസക്തിയില്ലാത്തവനും, നിന്ദാസ്തുതികളെ തുല്യമായി കാണുന്നവനും, മൗനിയും, കിട്ടിയതുകൊണ്ടു തൃപ്തിയടയുന്നവനും, വീടില്ലാത്തവനും, സ്ഥിരമായ ബുദ്ധിയോടുകൂടിയവനുമായ ഭക്തന്‍ എനിക്കു പ്രിയപ്പെട്ടവനാകുന്നു.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.