ഭക്തിയോഗഃ - ശ്ലോകം ശ്ലോകം 8
ശ്ലോകം 8
മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ അത ഊര്‍ധ്വം ന സംശയഃ (8)
വിവർത്തനം
നീ എന്നില്‍ തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നില്‍ സ്ഥാപിക്കുക. അതിനുശേഷം നീ എന്നില്‍ തന്നെ നിവസിക്കും, സംശയമില്ല.