അക്ഷരബ്രഹ്മയോഗഃ
അഥ അഷ്ടമോഽധ്യായഃ
ശ്ലോകം 3
അക്ഷരം ബ്രഹ്മ പരമം സ്വഭാവോഽധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരോ വിസര്‍ഗഃ കര്‍മസംജ്ഞിതഃ (3)
വിവർത്തനം
ശ്രീ ഭഗവാന്‍ പറഞ്ഞു: ബ്രഹ്മം സവ്വോത്കൃഷ്ടവും അക്ഷരവും (അനശ്വരവും) ആകുന്നു. അധ്യാത്മം സ്വഭാവമാണെന്ന് പറയപ്പെടുന്നു. സകലജീവജാലങ്ങളും ഉദ്ഭവത്തിന് കാരണമായ വിശിഷ്ടമായ സൃഷ്ടിവ്യാപാരമാണ് കര്‍മ്മമെന്നറിയപ്പെടുന്നത്.
ശ്ലോകങ്ങൾ 9, 10
കവിം പുരാണമനുശാസിതാര-
മണോരണീയംസമനുസ്മരേദ്യഃ
സര്‍വ്വസ്യ ധാതാരമചിന്ത്യരൂപ-
മാദിത്യവര്‍ണം തമസഃ പരസ്താത് (9)
പ്രയാണകാലേ മനസാഽചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോര്‍മധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം (10)
വിവർത്തനം
ഏതൊരുവന്‍ അഭിജ്ഞനും, പണ്ടേയുള്ളവനും, ജഗന്നിയന്താവും, അണുവിനേക്കാളും സൂക്ഷ്മരൂപനും, എല്ലാത്തിന്റെയും താങ്ങും, മനസ്സുകൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തോട് കൂടിയവനും, അജ്ഞാനാന്തകാരത്തില്‍നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്ജ്വലിക്കുന്നവനുമായ പുരുഷനെ മരണസമയത്ത് ഇളക്കമറ്റ മനസ്സോടെ ഭക്തിയോടും യോഗബലത്തോടും കൂടി ഭ്രൂമധ്യത്തില്‍ പ്രാണവായുവിനെ വേണ്ടവണ്ണം ആവേശിപ്പിച്ച് അനുസ്മരിക്കുന്നുവോ അവന്‍ ദിവ്യനായ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു.
ശ്ലോകം 11
യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ (11)
വിവർത്തനം
യാതൊന്നിനെ വേദജ്ഞര്‍ അക്ഷരം എന്ന് പറയുന്നുവോ, യാതൊന്നിനെ രാഗഹീനരായ യതികള്‍ പ്രാപിക്കുന്നുവോ, യാതൊന്നിനെ ആഗ്രഹിക്കുന്നവര്‍ ബ്രഹ്മചര്യമനുഷ്ടിക്കുന്നുവോ ആ പദത്തെ നിനക്കു സംക്ഷിപ്തമായി ഞാന്‍ പറഞ്ഞു തരാം.
ശ്ലോകങ്ങൾ 12, 13
സര്‍വ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുധ്യ ച
മൂര്‍ധ്ന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം (12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരന്മാമനുസ്മരന്‍
യഃ പ്രയാതി ത്യജന്ദേഹം സ യാതി പരമാം ഗതിം (13)
വിവർത്തനം
യാതൊരുവന്‍ എല്ലാ ഇന്ദ്രിയദ്വാരങ്ങളെയും നിരോധിച്ച് മനസിനെ ഉള്ളിലൊതുക്കി തന്റെ പ്രാണനെ മൂര്‍ദ്ധാവില്‍ ഉറപ്പിച്ച്, യോഗനിഷ്ഠയെ പ്രാപിച്ച് ഓം എന്ന എകാക്ഷരമന്ത്രത്തെ ഉച്ചരിച്ച് കൊണ്ടും എന്നെ അനുസ്മരിച്ചു കൊണ്ടും ദേഹം ത്യജിച്ച് പോകുന്നുവോ അവന്‍ പരമഗതിയെ പ്രാപിക്കുന്നു.
ശ്ലോകം 18
അവ്യക്താദ് വ്യക്തയഃ സര്‍വ്വാഃ പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ (18)
വിവർത്തനം
ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ അവ്യക്തതയില്‍ നിന്നും എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്നു. അവയെല്ലാം ബ്രഹ്മാവിന്റെ രാത്രിയുടെ ആരംഭത്തില്‍ ആ മൂലപ്രകൃതിയില്‍ തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു.
ശ്ലോകം 27
നൈതേ സൃതീ പാര്‍ഥ ജാനന്യോഗീ മുഹ്യതി കശ്ചന
തസ്മാത്സര്‍വ്വേഷു കാലേഷു യോഗയുക്തോ ഭവാര്‍ജുന (27)
വിവർത്തനം
ഹേ അര്‍ജ്ജുനാ! ഈ രണ്ടു മാര്‍ഗ്ഗങ്ങളെ യഥാര്‍ത്ഥമായറിയുന്ന യാതൊരു കര്‍മ്മയോഗിയും മോഹത്തെ പ്രാപിക്കുന്നില്ല.. അതുകൊണ്ടു ഹേ അര്‍ജ്ജുനാ, സമല കാലങ്ങളിലും കര്‍മ്മയോഗയുക്തനയി ഭവിക്കുക.
ശ്ലോകം 28
വേദേഷു യജ്ഞേഷു തപഃസു ചൈവ
ദാനേഷു യത്പുണ്യഫലം പ്രദിഷ്ടം
അത്യേതി തത്സര്‍വ്വമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം (28)
വിവർത്തനം
മേല്‍ വിവരിച്ചതായ ഈ തത്വത്തെ മുഴുവനും മനസ്സിലാക്കിയാല്‍ കര്‍മ്മയോഗി, വേദത്തിലും യജ്ഞത്തിലും തപസ്സിലും ദാനത്തിലും പറയപ്പെട്ടതായ പുണ്യങ്ങളെയെല്ലാം അതിക്രമിച്ച് പുരാതനവും ശ്രേഷ്ഠവുമായ പദത്തെ പ്രാപിക്കുന്നു.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.