ദൈവാസുരസമ്പദ്വിഭാഗയോഗഃ
അഥ ഷോഡശോഽധ്യായഃ
ശ്ലോകങ്ങൾ 1, 2, 3
അഭയം സത്ത്വസംശുദ്ധിര്‍ ജ്ഞാനയോഗവ്യവസ്ഥിതിഃ
ദാനം ദമശ്ച യജ്ഞശ്ച സ്വാധ്യായസ്തപ ആര്‍ജവം (1)
അഹിംസാ സത്യമക്രോധസ്ത്യാഗഃ ശാന്തിരപൈശുനം
ദയാ ഭൂതേഷ്വലോലുപ്ത്വം മാര്‍ദവം ഹ്രീരചാപലം (2)
തേജഃ ക്ഷമാ ധൃതിഃ ശൌചമദ്രോഹോ നാതിമാനിതാ
ഭവന്തി സമ്പദം ദൈവീമഭിജാതസ്യ ഭാരത (3)
വിവർത്തനം
ഭയമില്ലായ്മ, ഹൃദയശുദ്ധി, ജ്ഞാനത്തിലും യോഗത്തിലുമുള്ള നിഷ്ഠ, ദാനം, ഇന്ദ്രിയസംയമനം, യജ്ഞം, ശാസ്ത്രപാരായണം, തപസ്സ്, ആര്‍ജ്ജവം, അഹിംസാ, സത്യം, ക്രോധമില്ലായ്മ, ത്യാഗം, ശാന്തി, പരദൂഷണം ചെയ്യാതിരിക്കുക, ഭൂതദയാ, ആഗ്രഹമില്ലായ്മ, സൗമ്യത, ലജ്ജ, ചാപല്യമില്ലായ്മ, തേജസ്സ്, ക്ഷമാ, ശുചിത്വം, ദ്രോഹിക്കാതിരിക്കല്‍, അഹങ്കാരമില്ലായ്മ എന്നിവ ദൈവീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന ഗുണങ്ങളാണ്.
ശ്ലോകം 8
അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരം
അപരസ്പരസംഭൂതം കിമന്യത്കാമഹൈതുകം (8)
വിവർത്തനം
അവര്‍ ഈ ജഗത്തിനെ ഈശ്വരനില്ലാത്തതും, മിഥ്യയായതും, അടിസ്ഥാനമില്ലാത്തതുമാണെന്നു പറയുന്നു. ഈ ലോകം ഭൂതങ്ങളുടെ പരസ്പരസംയോഗത്താലുണ്ടായതാണെന്നും കാമത്തില്‍ നിന്നും ഉദ്ഭവിച്ചതല്ലാതെ മറ്റൊരു കാരണവുമതിനില്ലെന്നും അവര്‍ പറയുന്നു.
ശ്ലോകങ്ങൾ 11, 12
ചിന്താമപരിമേയാം ച പ്രലയാന്താമുപാശ്രിതാഃ
കാമോപഭോഗപരമാ ഏതാവദിതി നിശ്ചിതാഃ (11)
ആശാപാശശതൈര്‍ബദ്ധാഃ കാമക്രോധപരായണാഃ
ഈഹന്തേ കാമഭോഗാര്‍ഥമന്യായേനാര്‍ഥസഞ്ചയാന്‍ (12)
വിവർത്തനം
മരണം വരെ ഒടുക്കമില്ലാത്ത ചിന്തകള്‍ക്കധീനരായി വിഷയഭോഗങ്ങളെ പരമലക്ഷ്യമായിക്കണ്ട്, അതിനപ്പുറം നേടാനൊന്നുമില്ലെന്നുള്ള നിശ്ചയത്തോടെ, നൂറുകണക്കിനു ആഗ്രഹപാശങ്ങളാല്‍ ബദ്ധരായി, കാമക്രോധങ്ങളില്‍ മുഴുകിഇന്ദ്രിയ ഭോഗത്തിനായി തെറ്റായ വഴിയിലൂടെ സമ്പത്ത് വാരിക്കൂട്ടുവാന്‍ ശ്രമിക്കുന്നു.
ശ്ലോകങ്ങൾ 13, 14, 15, 16
ഇദമദ്യ മയാ ലബ്ധമിമം പ്രാപ്സ്യേ മനോരഥം
ഇദമസ്തീദമപി മേ ഭവിഷ്യതി പുനര്‍ധനം (13)
അസൌ മയാ ഹതഃ ശത്രുര്‍ഹനിഷ്യേ ചാപരാനപി
ഈശ്വരോഽഹമഹം ഭോഗീ സിദ്ധോഽഹം ബലവാന്‍ സുഖീ (14)
ആഢ്യോഽഭിജനവാനസ്മി കോഽന്യോഽസ്തി സദൃശോ മയാ
യക്ഷ്യേ ദാസ്യാമി മോദിഷ്യ ഇത്യജ്ഞാനവിമോഹിതാഃ (15)
അനേകചിത്തവിഭ്രാന്താ മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു പതന്തി നരകേഽശുചൌ (16)
വിവർത്തനം
"ഇന്ന് ഞാന്‍ ഇതു നേടി. ഈ ആഗ്രഹം ഞാന്‍ സാധിക്കും. ഇത് എന്റെയാണ്. ഈ സമ്പത്തും ഭാവിയില്‍ എന്റെയാകും. ഈ ശത്രുവിനെ ഞാന്‍ വധിച്ചു. മറ്റു ശത്രുക്കളെയും ഞാന്‍ വധിക്കുക തന്നെ ചെയ്യും. ഞാന്‍ പ്രഭുവും, ഭോഗമനുഭവിക്കുന്നവനും, എല്ലാം നേടിയവനും, ബലവാനും, സുഖിയുമാണ്. ഞാന്‍ ധനികനും, ഉന്നതകുലജാതനുമാണ്. എന്നെപ്പോലെ വേറെയാരുണ്ട്? ഞാന്‍ യജ്ഞം നടത്തും, ദാനം നല്കുകയും, ആനന്ദിക്കുകയും ചെയ്യും". എന്നിങ്ങനെ അജ്ഞാനത്താല്‍ മോഹിതനായി അനേകചിന്ത കളാല്‍ വിഭ്രാന്തരായി മോഹജാലത്താല്‍ വലയപ്പെട്ട്, വിഷയഭോഗാസക്തരായി അശുദ്ധമായ നരകത്തില്‍ പതിക്കുന്നു.
ശ്ലോകം 24
തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൌ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ കര്‍തുമിഹാര്‍ഹസി (24)
വിവർത്തനം
അതികൊണ്ട്, എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നറിയുന്നതിന് നിനക്ക് ശാസ്ത്രം പ്രമാണമായിരിക്കട്ടെ. നീ ശാസ്ത്രവിധികളെ അറിഞ്ഞ് അതനുസരിച്ച് കര്‍മ്മം ചെയ്യേണ്ടതാണ്.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.