സാംഖ്യയോഗഃ - ശ്ലോകം ശ്ലോകം 67
ശ്ലോകം 67
ഇന്ദ്രിയാണാം ഹി ചരതാം യന്മനോഽനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം വായുര്‍നാവമിവാംഭസി (67)
വിവർത്തനം
വിഷയങ്ങളില്‍ ചരിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കു ഏതൊരാളുടെ മനസ്സു കീഴ്പ്പെടുന്നുവോ ആ മനസ്സു അവന്റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ വലിച്ചുകൊണ്ടുപോകുന്നു.