ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ - ശ്ലോകം ശ്ലോകങ്ങൾ 15, 16, 17
ശ്ലോകങ്ങൾ 15, 16, 17
സര്‍വ്വേന്ദ്രിയഗുണാഭാസം സര്‍വ്വേന്ദ്രിയവിവര്‍ജിതം
അസക്തം സര്‍വ്വഭൃച്ചൈവ നിര്‍ഗുണം ഗുണഭോക്തൃ ച (15)
ബഹിരന്തശ്ച ഭൂതാനാമചരം ചരമേവ ച
സൂക്ഷ്മത്വാത്തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത് (16)
അവിഭക്തം ച ഭൂതേഷു വിഭക്തമിവ ച സ്ഥിതം
ഭൂതഭര്തൃ ച തജ്ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണു ച (17)
വിവർത്തനം
ഇന്ദ്രിയങ്ങളില്ലാതെ തന്ന ഇന്ദ്രിയഗുണങ്ങളാല്‍ പ്രശോഭിക്കുന്നതും, ഒന്നിലും ബന്ധപ്പെടുന്നില്ലെങ്കിലും എല്ലാറ്റിനേയും ഭരിച്ചുകൊണ്ടി രിക്കുന്നതും, ഗുണമില്ലാതെ ഗുണങ്ങളെ അനുഭവിക്കുന്നതും, ജീവരാശികളുടെ ഉള്ളിലും പുറത്തും സ്ഥിതിചെയ്യുന്നതും, ചരവും അചരവുമായിരിക്കുന്നതും, അടുത്തും, ദൂരെയും വര്‍ത്തിക്കുന്നതുമാണ് അത്. അത് വിഭജിക്കപ്പെട്ടില്ലെങ്കിലും വിഭജിക്കപ്പെട്ടതുപോലെ ഭൂതങ്ങളില്‍ ഇരിക്കുന്നു. അത് ഭുതങ്ങളെ ഭരിക്കുകയും സംഹരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു എന്നറിയണം.