ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ - ശ്ലോകം ശ്ലോകം 13
ശ്ലോകം 13
ജ്ഞേയം യത്തത്പ്രവക്ഷ്യാമി യജ്ഞാത്വ മൃതമശ്നുതേ
അനാദിമത്പരം ബ്രഹ്മ ന സത്തന്നാസദുച്യതേ (13)
വിവർത്തനം
അറിയപ്പെടേണ്ടതേതോ അതു ഞാന്‍ പറയാം. യാതൊന്നിനെ അറിഞ്ഞാലാണോ മരണമില്ലാത്ത നിലയെ പ്രാപിക്കുന്നത്, അതാണ് അനാദിയും അതിശ്രേഷ്ഠവുമായ ബ്രഹ്മം. അത് സത്ത് (ഉള്ളത്) എന്നോ അസത്ത് (ഇല്ലാത്തത്) എന്നോ പറയുവാന്‍ നിവൃത്തിയില്ല.