വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 8
ശ്ലോകം 8
ന തു മാം ശക്യസേ ദ്രഷ്ടുമനേനൈവ സ്വചക്ഷുഷാ
ദിവ്യം ദദാമി തേ ചക്ഷുഃ പശ്യ മേ യോഗമൈശ്വരം (8)
വിവർത്തനം
എന്നാല്‍, നിന്റെ ഈ കണ്ണുകള്‍ കൊണ്ട് എന്നെ കാണുവാന്‍ നിനക്ക് സാധിക്കുകയില്ല. ഞാന്‍ നിനക്കു ദിവ്യമായ ചക്ഷുസ്സ് നല്കാം. (അവയിലൂടെ) നീ എന്റെ ഈശ്വരീയമായ യോഗശക്തിയെ കണ്ടാലും.