വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 31
ശ്ലോകം 31
ആഖ്യാഹി മേ കോ ഭവാനുഗ്രരൂപോ
നമോഽസ്തു തേ ദേവവര പ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം
ന ഹി പ്രജാനാമി തവ പ്രവൃത്തിം (31)
വിവർത്തനം
ഹേ ശ്രേഷ്ഠനായ ദേവാ! ഉഗ്രരൂപത്തോടുകൂടിയ അങ്ങ് ആരാണെന്നു പറഞ്ഞാലും. അങ്ങേയ്ക്കു നമസ്കാരം! എന്നില്‍ പ്രസാദിക്കു മാറാകണേ! ആദിപുരുഷനായ അങ്ങയെ ശരിയായി അറിയുവാന്‍ ഞാനാഗ്രഹിക്കുന്നു. അങ്ങയുടെ ഉദ്ദേശമെന്തെന്ന് ഞാന്‍ അറിയുന്നുമില്ല.