സാംഖ്യയോഗഃ - ശ്ലോകം ശ്ലോകം 24
ശ്ലോകം 24
അച്ഛേദ്യോഽയമദാഹ്യോഽയമക്ലേദ്യോഽശോഷ്യ ഏവ ച
നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോഽയം സനാതനഃ (24)
വിവർത്തനം
ഇവന്‍ ഛേദിക്കപ്പെടാത്തവനാണ്. ഇവന്‍ ദഹിപ്പിക്കപ്പെടാന്‍ കഴിയാത്തവനാണ്. നനയാത്തവനാണ്. ഉണങ്ങാത്തവനുമാണ്. ഇവന്‍ നിത്യനും സര്‍വവ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്.