വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 49
ശ്ലോകം 49
മാ തേ വ്യഥാ മാ ച വിമൂഢഭാവോ
ദൃഷ്ട്വാ രൂപം ഘോരമീദൃങ്മമേദം
വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം
തദേവ മേ രൂപമിദം പ്രപശ്യ (49)
വിവർത്തനം
എന്റെ ഘോരമായ ഈ രൂപം കണ്ടിട്ട് നീ ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട. ഭയം വെടിഞ്ഞ് സന്തുഷ്ടചിത്തനായി എന്റെ ആ (സൗമ്യമായ)രൂപത്തെ വീണ്ടും കാണുക.