വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 45
ശ്ലോകം 45
അദൃഷ്ടപൂര്‍വ്വം ഹൃഷിതോഽസ്മി ദൃഷ്ട്വാ
ഭയേന ച പ്രവ്യഥിതം മനോ മേ
തദേവ മേ ദര്‍ശയ ദേവ രൂപം
പ്രസീദ ദേവേശ ജഗന്നിവാസ (45)
വിവർത്തനം
ഹേ ജഗന്നിവാസ! മുമ്പു കണ്ടിട്ടില്ലാത്ത (ഈ വിശ്വരൂപം) കണ്ടിട്ട് ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. (എങ്കിലും) എന്റെ മനസ്സ് ഭയവിഹ്വലമാണ്. അങ്ങയുടെ ആ (ശ്രീകൃഷ്ണാകൃതിയിലുള്ള) രൂപം തന്നെ എനിക്കു കാണിച്ചു തരിക. ദേവേശ! എന്നില്‍ പ്രസാദിക്കേണമേ!