വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 44
ശ്ലോകം 44
തസ്മാത്പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയഃ പ്രിയായാര്‍ഹസി ദേവ സോഢും (44)
വിവർത്തനം
ഹേ ദേവ! അതുകൊണ്ട് ഞാന്‍ ആരാധ്യനും ഈശ്വരനുമായ അങ്ങയെ വണങ്ങിക്കൊണ്ട് അങ്ങയോട് ക്ഷമ യാചിക്കുന്നു. പിതാവ് മകന്റെയും, സ്നേഹിതന്‍ സ്നേഹിതന്റെയും, പ്രിയന്‍ പ്രിയതമയുടെയും അപരാധങ്ങള്‍ ക്ഷമിക്കുന്നപോലെ അങ്ങ് എന്റെ അപരാധങ്ങളെയും ക്ഷമിക്കണം.