വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 38
ശ്ലോകം 38
ത്വമാദിദേവഃ പുരുഷഃ പുരാണ-
സ്ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ (38)
വിവർത്തനം
ഹേ കൃഷ്ണാ! അങ്ങ് ആദിദേവനും പുരാണപുരുഷനും ആകുന്നു. അങ്ങ് ഈ ലോകത്തിന്റെ പരമമായ ആധാരമാകുന്നു. അറിയുന്നവനും, അറിയപ്പെടേണ്ടവനും പരമമായ ലക്ഷ്യവും അങ്ങു തന്നെ. അനന്തരൂപനായ അങ്ങയാല്‍ ഈ ലോകം വ്യാപ്തമായിരിക്കുന്നു.