വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകങ്ങൾ 26, 27
ശ്ലോകങ്ങൾ 26, 27
അമീ ച ത്വാം ധൃതരാഷ്ട്രസ്യ പുത്രാഃ
സര്‍വ്വേ സഹൈവാവനിപാലസംഘൈഃ
ഭീഷ്മോ ദ്രോണഃ സൂതപുത്രസ്തഥാസൌ
സഹാസ്മദീയൈരപി യോധമുഖ്യൈഃ (26)
വക്ത്രാണി തേ ത്വരമാണാ വിശന്തി
ദംഷ്ട്രാകരാലാനി ഭയാനകാനി
കേചിദ്വിലഗ്നാ ദശനാന്തരേഷു
സന്ദൃശ്യന്തേ ചൂര്‍ണിതൈരുത്തമാംഗൈഃ (27)
വിവർത്തനം
രാജാക്കന്മാരുടെ സംഘങ്ങളോടൊപ്പം ധൃതരാഷ്ടന്റെ പുത്രന്മാരെല്ലാ വരും, ഭീഷ്മരും, ദ്രോണരും, ഈ കര്‍ണനും, ഞങ്ങളുടെ ഭാഗത്തുള്ള പ്രമുഖയോദ്ധാക്കളും ഘോരമായ ദംഷ്ട്രകളാല്‍ ഭയാനകമായിരിക്കുന്ന അങ്ങയുടെ വക്ത്രങ്ങളിലേയ്ക്ക് വളരെ വേഗതയോടെ പ്രവേശിക്കുന്നു. ചിലര്‍ തകര്‍ന്നു പൊടിഞ്ഞ തലകളോടുകുടി അങ്ങയുടെ പല്ലു കള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും കാണുപ്പെടുന്നു.