വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 25
ശ്ലോകം 25
ദംഷ്ട്രാകരാലാനി ച തേ മുഖാനി
ദൃഷ്ട്വൈവ കാലാനലസന്നിഭാനി
ദിശോ ന ജാനേ ന ലഭേ ച ശര്‍മം
പ്രസീദ ദേവേശ ജഗന്നിവാസ (25)
വിവർത്തനം
ഘോരമായ ദംഷ്ട്രകളുള്ളതും, പ്രളയകാലത്തെ അഗ്നിയെ പ്പോലെയുള്ളവയുമായ അവിടുത്തെ മുഖങ്ങള്‍ കണ്ടിട്ട് എനിക്ക് ദിക്കുകള്‍ അറിയാതായിരിക്കുന്നു. മനസ്സിന് ശാന്തിയും ഉണ്ടാകുന്നില്ല. ഹേ ജഗദ്വ്യാപിയും ദേവേശനുമായ കൃഷ്ണാ, എന്നില്‍ പ്രസാദിച്ചാലും.