സംന്യാസയോഗഃ - ശ്ലോകം ശ്ലോകം 1
ശ്ലോകം 1
സംന്യാസം കര്‍മണാം കൃഷ്ണ പുനര്‍യോഗം ച ശംസസി
യച്ഛ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം (1)
വിവർത്തനം
അര്‍ജുനന്‍ പറഞ്ഞു: ഹേ കൃഷ്ണാ, സന്യാസവും പിന്നെ കര്‍മ്മയോഗവും അങ്ങ് ഉപദേശിക്കുന്നു. ഈ രണ്ടില്‍ ഏതാണ് ശ്രേയസ്കരം എന്നത് നിശ്ചിതമായി എനിക്ക് പറഞ്ഞു തരിക.