വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 47
ശ്ലോകം 47
മയാ പ്രസന്നേന തവാര്‍ജുനേദം
രൂപം പരം ദര്‍ശിതമാത്മയോഗാത്
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വ്വം (47)
വിവർത്തനം
ഭഗവാന്‍ പറഞ്ഞു: ഹേ അര്‍ജുനാ! എന്റെ യോഗശക്തിയാല്‍ ഞാന്‍ നിനക്കു കാട്ടിത്തന്നതായ തേജോമയവും അനാദിയും അനന്തവുമായ എന്റെ ഈ വിശ്വരൂപം നീയല്ലാതെ മറ്റാരും ഇതുവരെ കണ്ടിട്ടുള്ളതല്ല.