വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകങ്ങൾ 41, 42
ശ്ലോകങ്ങൾ 41, 42
സഖേതി മത്വാ പ്രസഭം യദുക്തം
ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത്പ്രണയേന വാപി (41)
യച്ചാവഹാസാര്‍ഥമസത്കൃതോഽസി
വിഹാരശയ്യാസനഭോജനേഷു
ഏകോഽഥവാപ്യച്യുത തത്സമക്ഷം
തത്ക്ഷാമയേ ത്വാമഹമപ്രമേയം (42)
വിവർത്തനം
ഹേ അച്യുതാ! അങ്ങ് എന്റെ സുഹൃത്താണെന്നു കരുതി അങ്ങയുടെ ഈ മാഹാത്മ്യമറിയാതെ ഞാന്‍ അശ്രദ്ധയാലോ സ്നേഹത്താലോ അങ്ങയെ ഹേ കൃഷ്ണാ, ഹേ യാദവ, ഹേ സഖേ എന്നൊക്കെ അതിരുവിട്ട് പറഞ്ഞിട്ടുള്ളതും, നടക്കുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴും, ഉണ്ണുമ്പോഴും, തനിച്ചിരിക്കുമ്പോഴും, കൂട്ടത്തിലി രിക്കുമ്പോഴും ഞാന്‍ വിനോദത്തിനായിപോലും അങ്ങയെ അപമാനിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെയും ക്ഷമിക്കണമെന്നു ഞാന്‍ അപ്രമേയനായ അങ്ങയോടു പ്രാര്‍ഥിക്കുന്നു.