വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 17
ശ്ലോകം 17
കിരീടിനം ഗദിനം ചക്രിണം ച
തേജോരാശിം സര്‍വതോ ദീപ്തിമന്തം
പശ്യാമി ത്വാം ദുര്‍നിരീക്ഷ്യം സമന്താദ്
ദീപ്താനലാര്‍കദ്യുതിമപ്രമേയം (17)
വിവർത്തനം
കിരീടവും ഗദയും ചക്രവും ധരിച്ചവനും, സര്‍വ്വത്ര ശോഭിക്കുന്ന തേജോരാശിയെപ്പോലെയുള്ളവനും, നോക്കിക്കാണുവാന്‍ വയ്യാത്ത വിധത്തില്‍ കത്തിജ്വലിക്കുന്ന അഗ്നിസുര്യന്മാരുടെ ശോഭയോടു കൂടിയവനും, അപരിമേയനുമായ അങ്ങയെ ഞാന്‍ കാണുന്നു.