വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 16
ശ്ലോകം 16
അനേകബാഹൂദരവക്ത്രനേത്രം
പശ്യാമി ത്വാം സര്‍വ്വതോഽനന്തരൂപം
നാന്തം ന മധ്യം ന പുനസ്തവാദിം
പശ്യാമി വിശ്വേശ്വര വിശ്വരൂപ (16)
വിവർത്തനം
വിശ്വരൂപനും വിശ്വേശ്വരനുമായ ഹേ കൃഷ്ണാ! അനേകം കൈകളും, ഉദരങ്ങളും, മുഖങ്ങളും, നേത്രങ്ങളുമുള്ളവനും അനന്തരൂപനുമായ അങ്ങയെ ഒരാളെ മാത്രമേ സകലദിക്കുകളിലും ഞാന്‍ കാണുന്നുള്ളു. അവിടത്തെ അന്തമോ മദ്ധ്യമോ ആദിയോ ഞാനൊട്ടു കാണുന്നുമില്ല.