സാംഖ്യയോഗഃ - ശ്ലോകം ശ്ലോകം 59
ശ്ലോകം 59
വിഷയാ വിനിവര്‍തന്തേ നിരാഹാരസ്യ ദേഹിനഃ
രസവര്‍ജം രസോഽപ്യസ്യ പരം ദൃഷ്ട്വാ നിവര്‍തതേ (59)
വിവർത്തനം
ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങള്‍ അനുഭവിക്കാത്ത മനുഷ്യന് വിഷയങ്ങള്‍ അകന്നു പോകുന്നു. എന്നാല്‍ ആസക്തി അവശേഷിക്കുന്നു. പരമാത്മാവിനെ പ്രാപിക്കുമ്പോള്‍ അവന്റെ ആസക്തിയും വിട്ടുപോകുന്നു.