വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകങ്ങൾ 10, 11
ശ്ലോകങ്ങൾ 10, 11
അനേകവക്ത്രനയനമനേകാദ്ഭുതദര്‍ശനം
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം (10)
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം
സര്‍വ്വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം (11)
വിവർത്തനം
അനേകം മുഖങ്ങളും, കണ്ണുകളുമുള്ളതും, അത്ഭുതകരങ്ങളായ അനേക ദൃശ്യങ്ങളുള്ളതും, ദിവ്യങ്ങളായ അനേകം ആയുധങ്ങളേന്തിയ കൈകളുള്ളതും, അനേകം ദിവ്യാഭരണങ്ങളും, ദിവ്യമാല്യങ്ങളും, വസ്ത്രങ്ങളും, ദിവ്യസുഗന്ധങ്ങളും അണിഞ്ഞിട്ടുള്ളതും, എല്ലാ പ്രാകരത്തിലും ആശ്ചര്യകരവും, ശോഭനവും, അനന്തവുമായിരിക്കുന്ന തന്റെ വിശ്വരൂപത്തെ കാണിച്ചു.