സംന്യാസയോഗഃ - ശ്ലോകം ശ്ലോകം 7
ശ്ലോകം 7
യോഗയുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ
സര്‍വ്വഭൂതാത്മഭൂതാത്മാ കുര്‍വ്വന്നപി ന ലിപ്യതേ (7)
വിവർത്തനം
യോഗയുക്തനും പരിശുദ്ധാത്മാവും മനോജയം നേടിയവനും ജിതേന്ദ്രിയനും സര്‍വഭൂതങ്ങളെയും ആത്മതുല്യനായി കാണുന്നവനും ആയവന്‍ കര്‍മ്മം ചെയ്യുന്നെങ്കിലും ബദ്ധനായിത്തീരുന്നില്ല.