വിശ്വരൂപദര്‍ശനയോഗഃ - ശ്ലോകം ശ്ലോകം 21
ശ്ലോകം 21
അമീ ഹി ത്വാം സുരസംഘാ വിശന്തി
കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹര്‍ഷിസിദ്ധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്കലാഭിഃ (21)
വിവർത്തനം
ഈ ദേവഗണങ്ങള്‍ അങ്ങയുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ചിലര്‍ ഭീതരായി അങ്ങയെ കൈകൂപ്പി വാഴ്ത്തുന്നു. മഹര്‍ഷിമാരും സിദ്ധന്മാരും "സ്വസ്തി" (സുഖമായിരിക്കട്ടെ) എന്നു പറഞ്ഞ് ഉത്തമങ്ങളായ സ്തുതികളാല്‍ അങ്ങയെ വാഴ്ത്തുകയും ചെയ്യുന്നു.